വ്യാജ അക്കൗണ്ടിലൂടെ മകള്‍ക്കും കൂട്ടുകാര്‍ക്കുമെതിരെ സൈബര്‍ ആക്രമണം; മാതാവ് അറസ്റ്റില്‍

സ്വന്തം മകള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുനേരെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ കേസില്‍ യുവതി യു എസ് പൊലീസിന്റെ പിടിയില്‍. വ്യാജ ഐ ഡി ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിനാണ് മിഷിഗണില്‍ കെന്ദ്ര ലികാരി എന്ന സ്ത്രീ അറസ്റ്റിലായിരിക്കുന്നത്. (Mother facing charges after allegedly cyberbullying her own daughter)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം നിരീക്ഷിച്ച് ശല്യപ്പെടുത്തല്‍, നീതി നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ അഞ്ച് കുറ്റങ്ങളാണ് കെന്ദ്രയ്ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇവരുടെ കൗമാരക്കാരിയായ മകള്‍ക്കും ആണ് സുഹൃത്തിനും ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നിരവധി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടെയാണ് ഇരുവരും പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവിലാണ് സന്ദേശങ്ങള്‍ക്ക് പിന്നില്‍ കെന്ദ്ര ലികാരിയാണെന്ന് പൊലീസ് കണ്ടെത്തിയത്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
2021ലാണ് മകള്‍ക്കും കൂട്ടുകാര്‍ക്കുമെതിരെ ലികാരി സൈബര്‍ ആക്രമണം ആരംഭിക്കുന്നത്. അക്കാലത്ത് ലികാരി മകളുടെ സ്കൂളില്‍ ബാസ്കറ്റ് ബോള്‍ പരിശീലകയായി ജോലി ചെയ്ത് വരികയായിരുന്നു. ചില തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ലൊക്കേഷന്‍ ഉള്‍പ്പെടെ മറച്ചാണ് ലികാരി വ്യാജ അക്കൗണ്ട് ഉപയോഗിച്ച് വന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: Mother facing charges after allegedly cyberbullying her own daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here