ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും

ആഗോള വ്യാപാര വികസന ചർച്ചക്ക് യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പങ്കെടുക്കുന്ന മന്ത്രിതലയോഗമാണ് അടുത്ത വർഷം യു.എ.ഇയിൽ നടക്കുക. ഇത് രണ്ടാം തവണയാണ് ഗൾഫ് മേഖലയിൽ സമ്മേളനം. അന്താരാഷ്ട്ര വേദിയാണ് യു.എ.ഇയെ തെരഞ്ഞെടുത്തത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് വേദിയൊരുക്കാൻ യു.എ.ഇക്ക് അനുമതി ലഭിച്ചത് വലിയ നേട്ടമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങൾക്കിടയിൽ ക്രിയാത്മക സംഭാഷണത്തിന് വേദിയൊരുക്കാനും അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനും സമ്മേളനം പാതയൊരുക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.
Read Also: എട്ടു വർഷത്തിനകം 10 കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി യുഎഇ
അതേസമയം അടുത്ത വർഷം സമ്മേളനത്തിന് വേദിയൊരുക്കാൻ യു.എ.ഇക്ക് പുറമെ കാമറൂണും രംഗത്തുണ്ടായിരുന്നു. 2001ൽ ദോഹയിലാണ് ലോക വ്യാപാര സംഘടനയുടെ സമ്മേളനം നടന്നത്.
Story Highlights: UAE to host world’s largest trade ministers’ conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here