Advertisement

തണുപ്പുകാലത്തെ ചര്‍മ്മ സംരക്ഷണം; യുവത്വം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

December 21, 2022
Google News 3 minutes Read

തണുപ്പുകാലത്ത് ചര്‍മം വരണ്ടിരിക്കുന്നതായി തോന്നുന്നതും മുഖ ചര്‍മ്മത്തിന്റെ ഉള്‍പ്പെടെ ഉന്മേഷം നഷ്ടപ്പെടുന്നതും പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. തണുപ്പുകാലത്തിന് ചേരുന്ന വിധത്തിലുള്ള ഫേസ്പാക്കുകള്‍ ഉപയോഗിക്കുകയും ചര്‍മ്മ സംരക്ഷണം നടത്തുകയും ചെയ്യുന്നതിനൊപ്പം ചര്‍മ്മത്തിന് ഉള്ളില്‍ നിന്നും സംരക്ഷണം ആവശ്യമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ തണുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം. ( foods to eat during winter to get glowing skin)

ഓട്‌സ്

ധാരാളം ഫൈബറും മിനെറല്‍സും അടങ്ങിയ ഓട്‌സ് തണുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. അമിതമായി എണ്ണയും മസാലയുമുള്ള രാത്രി ഭക്ഷണം ഒഴിവാക്കി പകരം ഓട്‌സ് കഴിക്കുന്നത് തണുപ്പുകാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ക്യാരറ്റ്

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ക്യാരറ്റ് കൊളാജെന്‍ ഉത്പ്പാദനത്തിന് അത്യുത്തമമാണ്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക കാന്തി സംരക്ഷിക്കുകയും ചര്‍മ്മത്തിലെ നഷ്ടപ്പെട്ട ഈര്‍പ്പത്തെ പുനസ്ഥാപിക്കുകയും ചെയ്യുന്നു.

Read Also: കണ്ണുകള്‍ക്ക് ചുറ്റും തടിപ്പും പാടുകളുമാണോ? എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

കിവി

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ കിവി ചര്‍മ്മത്തിലെ ഹൈഡ്രേഷന്‍ നിലനിര്‍ത്താന്‍ അത്യുത്തമമാണ്. ചര്‍മ്മത്തിലെ പാടുകള്‍ മാറാനും തിളക്കം നിലനിര്‍ത്താനും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.

നട്ട്‌സ്

ബദാം ഉള്‍പ്പെടെയുള്ള നട്ട്‌സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിനുകളും മിനെറല്‍സും ചര്‍മ്മ കോശങ്ങളെ ഫ്രീ റാഡിക്കിളുകളില്‍ നിന്ന് സംരക്ഷിക്കുകയും തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Story Highlights: foods to eat during winter to get glowing skin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here