സ്വപ്നയുടെ ആരോപണം: തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനും മാനനഷ്ടകേസ് കൊടുക്കും; പാർട്ടി അനുമതി നൽകി

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുൻമന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളിയും സ്പീക്കർ പി.ശ്രീരാമകൃഷ്നും മാനനഷ്ടകേസ് കൊടുക്കും. വാർത്താ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
‘ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. തന്നെ കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
മുൻ മന്ത്രിയായ തോമസ് ഐസക്കിനെതിരെയും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളായിരുന്നു സ്വപ്ന ഉന്നയിച്ചത്.
പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന പറഞ്ഞിരുന്നു. ഇതിനെതിരെ മാനനഷ്ടകേസ് കേസ് നൽകുന്നതിനായി സിപിഐഎം സംസ്ഥാന കമ്മിറ്റി മൂവർക്കും അനുമതി നൽകുകയായിരുന്നു.
Story Highlights: Swapna allegation: Thomas Isaac, Kadakampally and sreeramakrishnan will file a defamation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here