ധർമ്മടം അയലൻഡ് കാർണിവലിന് വർണാഭമായ തുടക്കം

ധർമ്മടം അയലൻഡ് കാർണിവൽ തുടങ്ങി. ഡിസംബർ 23 മുതൽ ജനവരി 1 വരെ നടക്കുന്ന ധർമ്മടം അയലൻഡ് കാർണിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ദിച്ച് ഗായിക സിത്താരയുടെ സംഗീത നിശയും സംഘടിപ്പിച്ചു. ( dharmadam carnival inauguration )
നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. നാടൻ കലാ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യ അഥിതിയായിരുന്നു എം.വി.ജയരാജൻ . വി.എ.നാരായണൻ , അഡ്വ: എം.എസ്. നിഷാദ്, എൻ. ഹരിദാസൻ , എൻ.പി. താഹിർ , കെ.സുരേഷ് പി.പി. ദി വാകരൻ, കല്യാട്ട് പ്രേമൻ , ദീപക് ധർമ്മടം എന്നിവർ ആശംസകൾ നേർന്നു.
ചിത്രകാരൻ സെൽവൻ മേലൂർ വരച്ച ധർമ്മടം തുരുത്തിന്റെ ചിത്രം മുഖ്യമന്ത്രിക്കും, സ്പീക്കർക്കും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവി സ്വാഗതവും കെ.ഷീജ നന്ദിയും പറഞ്ഞു.
Story Highlights: dharmadam carnival inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here