Advertisement

‘ഹിഗ്വിറ്റ’യ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

December 24, 2022
Google News 1 minute Read
higuita malayalam movie get censor certificate

ഹിഗ്വിറ്റ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ഫിലിം ചേംബറിന്റെ സമ്മതപത്രം ഇല്ലാതെയാണ് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

എന്‍.എസ്. മാധവന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന കൃതിയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് സിനിമ വിവാദത്തില്‍ അകപ്പെട്ടത്. എന്‍.എസ്. മാധവന് അനുകൂലമായ നിലപാടായിരുന്നു ഫിലിം ചേംബറും സ്വീകരിച്ചത്. എന്നാല്‍ ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് ആണ് ഈ സിനിമയുടെ ആധാരമെന്നും എന്‍.എസ്. മാധവന്റെ കൃതിയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്.

സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ വൈകാരികമായ ട്വീറ്റുമായി രംഗത്തെത്തിയത്.തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തന്റെ ചെറുകഥയുടെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

Read Also: ജയന്റെ വേർപാടിൽ ഐ.വി ശശി കണ്ടെത്തിയ നായകൻ; രതീഷ് ഓർമയായിട്ട് രണ്ട് പതിറ്റാണ്ട്

സിനിമയുടെ പോസ്റ്ററും ഹിഗ്വിറ്റയെന്ന പേരും കണ്ടാല്‍ ചിത്രം ഹിഗ്വിറ്റയെന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചേക്കും എന്നത് ഉള്‍പ്പെടെയുള്ള ആശങ്കകളാണ് എന്‍ എസ് മാധവനുണ്ടായിരുന്നത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഹേമന്ദ് നായരുടേതാണ് സംവിധാനം.

Story Highlights: higuita malayalam movie get censor certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here