Advertisement

സ്വപ്നങ്ങൾ ബാക്കിയാക്കി നിദ യാത്രയായി; മൃതദേഹം സംസ്‌കരിച്ചു

December 24, 2022
Google News 1 minute Read
nida fathima funeral

നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാത്ത്പള്ളിയിൽ സംസ്‌കരിച്ചു. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എ എം ആരിഫ് എം പി വ്യക്തമാക്കി.

സ്വപ്നങ്ങൾ ബാക്കിയാക്കി നിദ മടങ്ങുമ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാട് ഒന്നാകെയെത്തിയിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അത്രമേൽ പ്രിയ്യപ്പെട്ടവളായിരുന്നു ഈ പത്തുവയസുകാരി.

നിതയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാമ്ശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ പ്രതിനിധികൾ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും.

Story Highlights: nida fathima funeral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here