ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം: പാലായില്‍ ഒരു കുടുംബത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ച മൂന്നുപേര്‍ പിടിയില്‍

പാലായില്‍ ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഭരണങ്ങാനം സ്വദേശി ബിനോയിയെയും ഭാര്യയെയും മകനെയുമാണ് വീട്ടില്‍ കയറി അച്ഛനും മകനും ബന്ധുവും ഉള്‍പ്പെടുന്ന മൂവര്‍ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. പരുക്കേറ്റ ബിനോയ് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ( three arrested for attacking a family in pala)
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വീടിനു മുന്നില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഓട്ടോറിക്ഷയില്‍ എത്തിയ മൂവര്‍ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി ബിനോയിയെയും ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത അയല്‍വാസിയെയും ഭാര്യയെയും മകനെയും ഇവര്‍ കമ്പിവടി കൊണ്ട് ആക്രമിക്കുകയും ചെയ്തു.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
കേസില്‍ പാലാ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേല്‍ വീട്ടില്‍ ആന്റണി, ഇയാളുടെ മകന്‍ ബൈജു ആന്റണി ഇവരുടെ ബന്ധുവായ ദേവസ്യ ആന്റണി എന്നിവരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ബിനോയിയെയും മറ്റുള്ളവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബിനോയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ പല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ പി തോംസണ്‍ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഒളിത്താവളത്തില്‍ നിന്നും വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സാഹസികമായാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: three arrested for attacking a family in pala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here