Advertisement

‘ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു’; ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നുവെന്ന് മുഖ്യമന്ത്രി

December 29, 2022
Google News 3 minutes Read

ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നത് വഴി ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.(Pinarayi Vijayan Speech at Telangana Agricultural Workers Union 3rd Conference)

രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും ഇന്ന് തൊഴിൽ സുരക്ഷയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയയേണ്ട എന്ന് കരുതിയവരാണ് ആർ എസ് എസുകാർ. ഇന്ന് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

കർഷകർക്ക് ഇന്ത്യയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. മോദി സർക്കാർ കാർഷിക മേഖലെയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകി. ഇതിനായി കാർഷിക നിയമങ്ങൾ മാറ്റിയെഴുതി. ഓരോ അരമണിക്കൂറിലും ഓരോ കർഷകൻ വീതം ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് .

ജനങ്ങളെ ഭിന്നിപ്പിച്ചാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നത്. മോദി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു.രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമം രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കുമെന്നും മുഖ്യമന്ത്രി തെലങ്കാന കർഷക സമ്മേളനത്തിൽ പറഞ്ഞു.

Story Highlights: Pinarayi Vijayan Speech at Telangana Agricultural Workers Union 3rd Conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here