കോണ്‍ഗ്രസിന്റെ 138ാം സ്ഥാപക ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപക ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138 -ാം സ്ഥാപക ദിനം ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ലോകത്തിനും ജനാധിപത്യത്തിനും മാതൃകയായ ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് ഇന്ത്യക്ക് മതമല്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ലോക ജനതയ്ക്കും കൂടി അനിവാര്യമാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി രഘുനാഥ് പറശ്ശിനികടവ് സ്വാഗതവും യഹിയ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
Read Also: സൗദിക്ക് പുറത്ത് നിന്നുള്ള റീ എൻട്രി വിസ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി
മുഹമ്മദാലി മണ്ണാര്‍ക്കാട്, അസ്‌ക്കര്‍ കണ്ണൂര്‍, സിദ്ദീഖ് കല്ലുപറമ്പന്‍, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, നാസര്‍ കല്ലറ, അബ്ദുസലാം ഇടുക്കി, സക്കീര്‍ ദാനത്ത്, സലീം അര്‍ത്തിയില്‍, ജംഷാദ് തുവ്വൂര്‍ വഹീദ് വാഴക്കാട്, വിനീഷ് ഒതായ്, അന്‍ഷായി ഷൗക്കത്ത്, ബനൂജ് പുലത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Story Highlights: OICC Riyadh Central Committee celebrated Congress foundation day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here