Advertisement

ചികിത്സക്കായി നാട്ടിലെത്തിയ ദീർഘകാല ബഹ്റൈൻ പ്രവാസി നിര്യാതനായി

January 1, 2023
Google News 1 minute Read
Bahrain expatriate Ismayil passed away

ആരോ​ഗ്യപ്രശ്നങ്ങൾ മൂലം ചികിത്സക്കായി നാട്ടിലെത്തിയ ദീർഘകാല ബഹ്റൈൻ പ്രവാസി നിര്യാതനായി. കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ (52) ആണ് മരിച്ചത്.

ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു. ആലിയിൽ കോൾഡ് സ്റ്റോർ നടത്തുകയായിരുന്നു ഇസ്മായിൽ. 10 ദിവസം മുമ്പാണ് ഇസ്മായിൽ ചികിത്സക്കായി നാട്ടിലെത്തിയത്. 30 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം സമസ്ത ബഹ്‌റൈന്റെ സജീവ പ്രവർത്തകനുമാണ്.

Story Highlights: Bahrain expatriate Ismayil passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here