Advertisement

സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം; ഗവർണറുടെ നിലപാട് നിർണായകം

January 1, 2023
Google News 3 minutes Read

സജി ചെറിയാന്റെ മന്ത്രിസഭാ പുന പ്രവേശനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിർണായകം. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവൻ പച്ചക്കൊടി കാട്ടുക. പ്രതിപക്ഷവും ബിജെപിയും ഉയർത്തുന്ന ശക്തമായ പ്രതിഷേധം അവഗണിച്ച് മുന്നോട്ട് പോകുന്ന സിപിഐഎമ്മിന് ഗവർണറുടെ തീരുമാനം നിർണായകമാണ്. ഗവർണർ നാളെ കേരളത്തിൽ തിരിച്ചെത്തിയിട്ടാകും സജിചെറിയന്റെ സത്യപ്രതിജ്ഞയിൽ തീരുമാനമെടുക്കുക. (governor seeks legal advice on oath of saji cherian)

അതേസമയം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിയമോപദേശം തേടി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹെെക്കോടതിയിലെ ​ഗവർണറുടെ സ്റ്റാൻഡിങ്ങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിയമതടസ്സമുണ്ടോ എന്നാണ് പരിശോധിക്കുക.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സെക്രട്ടറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരികവകുപ്പുകള്‍ തന്നെ നല്‍കാനായിരുന്നു.ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിലായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.

കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. എംഎല്‍എയെ അയോഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രഥമ ദൃഷ്ട്യാ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വിശദീകരിച്ചിരുന്നു.

Story Highlights: governor seeks legal advice on oath of saji cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here