Advertisement

റിയാദിലെ ഗതാഗതകുരുക്ക്; വിവിധ നിർദേശങ്ങളുമായി ട്രാഫിക് വിഭാഗം

January 2, 2023
Google News 2 minutes Read

റിയാദ് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് വിവിധ നിർദേശങ്ങളുമായി ട്രാഫിക് വിഭാഗം. ഗതാഗത കുരുക്കിന് പരിഹാരം കാണാനായി സ്‌കൂളുകളുടെയും സർവകലാശാലകളുടെയും പഠന സമയമാറ്റം, സർക്കാർ ഏജൻസി ഓഫീസുകളുടെ സ്ഥലമാറ്റം എന്നിവ പരിഗണനയിലാണെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു. ട്രാഫിക് അതോറിറ്റി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് വിത്യസ്ത നിർദേശങ്ങൾ ഉയർന്നത്.

സ്‌കൂളുകളുടെയും സർവകലാശാലകളുടെയും പ്രവൃത്തി സമയം മാറ്റുക, ഗവൺമെൻറ്, ഗവൺമെന്റേതര ഏജൻസികൾ എന്നിവയുടെ സേവന ഓഫീസുകൾ നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങൾ പരിഗണനയിലുള്ളതായി ട്രാഫിക് വിഭാഗം വക്താവ് കേണൽ മൻസൂർ അൽശക്ര വ്യക്തമാക്കി.

Read Also: കുവൈറ്റില്‍ ഇഎന്‍ടി വിഭാഗം ശില്‍പശാല നടന്നു

ഹൈവേകളുമായി ബന്ധിപ്പിക്കുന്ന റിംഗ് റോഡുകൾക്ക് പ്രത്യേക പ്രവർത്തന മാതൃക നിർമ്മിക്കുക, ട്രാഫിക് സിഗനലുകളുടെ പ്രവർത്തന സംവിധാനം പഠനവിധേയമാക്കി. പരിഷ്‌കരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അതോറിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും റോഡുകളിലെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചത്.

Story Highlights: Riyadh traffic Changing school hours under study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here