Advertisement

ശ്രദ്ധേയമായി ദമാം മീഡിയ ഫോറം മരുഭൂയാത്ര

January 3, 2023
Google News 2 minutes Read
forum of Malayali media workers in Dammam

പരസ്പര സ്‌നേഹത്തിന്റെയും സൗഹ്യദത്തിന്റെയും കുളിര്‍മയില്‍ ഈ വര്‍ഷത്തെ ശീതകാലത്തെ വരവേറ്റ് ദമാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡീയ ഫോറം അംഗങ്ങള്‍ കുടുംബത്തോടോപ്പം മരുഭൂമിയില്‍ ഒത്തുകൂടി. വ്യത്യസ്തതകള്‍ നിറഞ്ഞ പരിപാടികളും ഫുട്‌ബോള്‍ മല്‍സരവും ഒരുക്കി ക്യാമ്പ്‌ പങ്കെടുത്തവര്‍ക്കെല്ലാം അവിസ്മരണീയമായി മാറി.

പൂര്‍വ്വകാലങ്ങളെ അയവിറക്കിയുള്ള പരിചയപ്പെടല്‍ പരിപാടി ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം മീഡീയ ഫോറത്തിന്റെ ഭാരവാഹിത്വം വഹിച്ച് പ്രശംസനീയമായ പ്രവര്‍ത്തങ്ങള്‍ നിര്‍വ്വഹിച്ച സാജിദ് ആറാട്ടുപ്പുഴ, സിറാജ് വെഞ്ഞാറാംമൂട്, മുജീബ് കളത്തില്‍, ലുക്മാന്‍ വിളത്തൂര്‍, റഫീക് ചെമ്പോത്തറ എന്നിവര്‍ക്കുള്ള മീഡിയ ഫോറത്തിന്റെ ഉപഹാരങ്ങള്‍ രക്ഷാധികാരി ഹബീബ് ഏലംകുളം സമ്മാനിച്ചു.

മീഡിയ ഫോറം പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സുബൈര്‍ ഉദിനൂര്‍ സ്വാഗതവും ട്രഷറര്‍ നൗശാദ് ഇരിക്കൂര്‍ നന്ദിയും പറഞ്ഞു. അഷ്റഫ് ആളത്ത്, പ്രവീണ്‍ വല്ലത്ത്, സാജിദ് ആറാട്ടുപ്പുഴ, സിറാജ് വെഞ്ഞാറാംമൂട്, ലുക്മാന്‍ വിളത്തൂര്‍, റഫീക് ചെമ്പോത്തറ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം മീഡിയ ഫോറത്തിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Read Also: കുവൈറ്റില്‍ ഇഎന്‍ടി വിഭാഗം ശില്‍പശാല നടന്നു

Story Highlights: forum of Malayali media workers in Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here