‘വരാനിരിക്കുന്നത് കടുത്ത പരീക്ഷണങ്ങളുടെ കാലം’; ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് ഐഎംഎഫ്

ഈ വർഷം ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജീവ. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക രംഗതം വലിയ തകർച്ച നേരിടും. സാമ്പത്തിക മാന്ദ്യം അത്ര കണ്ട് പ്രതിഫലിക്കാത്ത രാജ്യങ്ങളിൽ പോലും ദശലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുമെന്നും ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി. ( Recession to hit one third of globe this year says IMF )
പോയ വർഷങ്ങളേക്കാൾ സാമ്പത്തിക പ്രതിസന്ധിയാണ് ഇനി വരാനിരിക്കുന്നത്. അമേരിക്ക. യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിൽ സാമ്പത്തിക രംഗം പതിയെ മന്ദഗതിയിലായി തുടങ്ങിയിട്ടുണ്ടെന്നും, ഇതിനനുപാതികമായി മറ്റ് രാജ്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി.
Read Also: വരുന്നൂ മാന്ദ്യം; ഈ 3 തെറ്റുകൾ ചെയ്യരുത്; എങ്ങനെ സാമ്പത്തികമായി തയാറെടുക്കാം ?
ചൈനയിലെ കൊവിഡ് തരംഗം ചൈനീസ് സാമ്പത്തിക രംഗത്തെ പിടിച്ചുലയ്ക്കുമെന്നും ഐഎംഎഫഅ മേധാവി പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിൽ ഇതാദ്യമായി ചൈനയുടെ വളർച്ച ആഗോള വർച്ചാ നിരക്കിനേക്കാൾ താഴെയോ അതിനൊപ്പം മാത്രമോ ആണ് നിൽക്കുന്നതെന്ന് ജോർജിവ വ്യക്തമാക്കി.
Story Highlights: Recession to hit one third of globe this year says IMF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here