Advertisement

ഒരിക്കൽ മൊബൈൽ മോഷണം നടത്തിയ അതേകടയിൽ വീണ്ടുമെത്തിയ മൊബൈൽ മോഷ്ടാവ് പിടിയിൽ; സംഭവം ദുബായിൽ

January 5, 2023
Google News 2 minutes Read
mobile phone theft youth arrested Dubai

ദുബായിൽ മൊബൈൽ മോഷ്ടാവ് പിടിയിൽ. ഒരിക്കൽ മൊബൈൽ മോഷണം നടത്തി രക്ഷപ്പെട്ട അതേകടയിൽ വീണ്ടുമെത്തി മോഷണം നടത്തുന്നതിനിടെയിലാണ് മോഷ്ടാവ് പിടിയിലായത്. ഇയാളെ ഒരു വർഷത്തെ തടവിന് ശേഷം നാടുകടത്താൻ കോടതി ഉത്തരവിട്ടു. ഏഷ്യൻ വംശജനായ മോഷ്ടാവാണ് കടക്കാരുടെ സമയോചിതമായ ഇടപെടലിനെതുടർന്ന് പിടിയിലായത്. ​​ ( mobile phone theft youth arrested in Dubai ).

ദുബായ് ഫിർജ് മുറാറിലെ മൊബൈൽ കടയിൽ നിന്ന് ഒരിക്കൽ മൊബൈൽ മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് വീണ്ടും സമാനമായ രീതിയിൽ മോഷണത്തിനായി കടയിലെത്തുകയായിരുന്നു. ഒരു മാസം മുൻപാണ് നേരത്തെ ഇയാൾ മോഷണം നടത്തി രക്ഷപ്പെട്ടത്. കടയിൽ പ്രദർശനത്തിന് വച്ചിരുന്ന മൊബൈലായിരുന്നു ഇയാൾ മോഷ്ടിച്ചത്. മൊബൈൽ സെക്യൂരിറ്റി കേബിളുമായി ബന്ധിപ്പിച്ചിട്ടാതിരുന്നതിനാലായിരുന്നു അന്ന് എളുപ്പം കൈക്കലാക്കാൻ സാധിച്ചത്.

Read Also: അപാര്‍ട്ട്‌മെന്റില്‍ കയറി കവര്‍ച്ച: അഞ്ച് പേര്‍ക്ക് അഞ്ച് വര്‍ഷം തടവ്, ശേഷം നാടുകടത്തല്‍; വിധി പറഞ്ഞ് ദുബായ് കോടതി

തുടർന്ന് കടയ്ക്ക് പുറത്തെത്തി പകുതി വിലയ്ക്ക് മൊബൈൽ വിറ്റു, മാസ്ക് ധരിച്ചതിനാൽ സിസിടിവി ദൃശ്യങ്ങളിലും ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. വീണ്ടും ഒരു മാസത്തിന് ശേഷം സമാന മായരീതിയിൽ മോഷണം നടത്താനായി കടയിലെത്തിയപ്പോൾ കടക്കാർ മോഷ്ടാവിനെ തിരിച്ചറിയുകയും പിടികൂടി പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ ഒരു വർഷത്തെ തടവിന് ശേഷം നാടുകടത്താൻ ദുബായ് കോടതി ഉത്തരവിട്ടു

വനിതാ ജീവനക്കാരിയെ ജോലിസ്ഥലത്തുവച്ച് മർദ്ദിച്ച കമ്പനി ഉടമയ്ക്കും സഹോ​ദരനും പിഴശിക്ഷവിധിച്ച് ദുബായ് കോടതി. ഇലക്ട്രോണിക് സി​ഗററ്റ് ഉപയോ​ഗിച്ചെന്ന് പറഞ്ഞായിരുന്നു ജീവനക്കാരിയെ മർദ്ദിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെതുടർന്നാണ് നടപടി.

ദുബായിലെ ഒരു ഓഫീസിൽ വച്ച് കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഉടമയും സഹോദരനും മർദ്ദിച്ചതായുളള യുവതിയുടെ പരാതിയിലാണ് കോടതിയുടെ നടപടി. ഓഫിസിൽ വച്ച് ഇലക്ട്രോണിക് സി​ഗററ് ഉപ​യോ​ഗിക്കരുതെന്ന് പറഞ്ഞായിരുന്നു ക്രൂര മർദ്ദനമെന്ന് ജീവനക്കാരി പൊലീസിനോട് പറഞ്ഞു. കമ്പനി ഉടമയ്ക്കൊപ്പം സഹോ​ദരനും മർദ്ദിച്ചതായും യുവതി വ്യക്തമാക്കിയിരുന്നു.

എന്നാൽ താൻ മർദ്ദിച്ചില്ലെന്നും സി​ഗററ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരി ദേഷ്യപ്പെടുകയും തന്നെ മർദ്ദിക്കുകയുമാണ് ഉണ്ടായതെന്നുമാണ് കമ്പനി ഉടമ പറഞ്ഞത്. യുവതിയുടെ കരച്ചിൽ കേട്ടെത്തിയതാണ് താനെന്നും അപ്പോൾ തന്റെ സഹോദരനെ ഉപദ്രവിക്കുന്നതാണ് കണ്ടതെന്നും ഉടൻതന്നെ വനിതാ ജീവനക്കാരിയോട് ഓഫീസിൽ നിന്ന് പുറത്തുപോകാൻ പറ‍ഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും ഉടമയുടെ സ​​ഹോ​​ദരനും പൊലീസിനോട് പറഞ്ഞിരുന്നു.

തുടർന്ന് കേസ് പരി​ഗണിച്ച ദുബായ് കോടതി കമ്പനി ഉടമയുടെയും സ​ഹോദരനെയും കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. ഇരുവരോടും അയ്യായിരം ദിർഹം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ‌

Story Highlights: mobile phone theft youth arrested in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here