13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം ജില്ലയിലെ വലിയതുറയിൽ നിന്ന് 13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ. കരകുളം ഏണിക്കര സ്വദേശി വിഷ്ണുവിനെയാണ് (21) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് അറസ്റ്റ്. നെടുമങ്ങാട്ട് രജിസ്റ്റർ ചെയ്ത മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Also: കഞ്ചവാല കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
കൊയിലാണ്ടിയിൽ പതിനേഴുകാരിയെ കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറു വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. വടകര പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ് കുമാറിനെയാണ് (42) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സിയിൽ മാനന്തവാടിയിൽനിന്ന് കുറ്റ്യാടിയിലേക്കു യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയുടെ അടുത്തിരുന്ന പ്രതി ഉപദ്രവിച്ചെന്നാണ് കേസ്. പിഴസംഖ്യയിൽ ഒരു ലക്ഷം പരാതിക്കാരിക്കു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
Story Highlights: pocso case School van driver arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here