പ്രവാസികൾ ചെയ്യുന്ന 3 സാമ്പത്തിക അബദ്ധങ്ങൾ; നിങ്ങളും കരുതിയിരിക്കുക

ഇന്ത്യയിൽ സമ്പാദിക്കുന്നതിന്റെ ഇരട്ടി തുകയാണ് വിദേശത്ത് ജോലി ചെയ്താൽ ലഭിക്കുക. ഇത് കാരണമാണ് പലരും വിദേശത്തേക്ക് പോയി ജോലി ചെയ്യന്നതും. ഈ ശമ്പളം നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നുണ്ടെങ്കിൽ അത് കണ്ട് പല ബാങ്ക് ഉദ്യോഗസ്ഥരും പല ലോണുകളും വാഗ്ദാനം ചെയ്യാറുണ്ട്. ഈ അവസരത്തിൽ നാട്ടിലെ വിവിധ ആവശ്യങ്ങൾ പ്രവാസികളുടെ മനസിൽ തെളിയുന്നു. വീട് മോഡി പിടിക്കുക, വാഹനം വാങ്ങുക എന്നിങ്ങനെ നീളുന്നു ആവശ്യങ്ങളുടെ പട്ടിക. എന്നാൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇങ്ങനെ ചെലവാക്കേണ്ട കാര്യമുണ്ടോ ? ഇതിന് ഉത്തരം നൽകുകയാണ് പന്റഡ് സെക്യൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ. ( three money mistakes expats do )
തെറ്റ് 1- വീട് മോഡി പിടിപ്പിക്കാൻ ലോൺ എടുക്കണോ ?
വീട് മോഡി പിടിപ്പിക്കാൻ ലോൺ എടുക്കണോ എന്നാണ് ചോദ്യം. അതിന് ചില കണക്കുകൾ പരിശോധിക്കാം. ഒരു പ്രവാസി 15 ലക്ഷം രൂപ 9% പലിശ നിരക്കിൽ എടുക്കുന്നു എന്ന് കരുതുക. മാസം വരുന്ന ഇഎംഐ 19,000 രൂപയായിരിക്കും. ഒരു പ്രവാസിയെ സംബന്ധിച്ച് അത് വലിയൊരു തുകയാകാൻ സാധ്യതയില്ല. എന്നാൽ ഈ തുക 10 വർഷം തിരിച്ചടച്ചാൽ 23 ലക്ഷം രൂപയാകും. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോൺ എടുക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു അഞ്ച് വർഷം കൂടി കാത്തിരുന്ന് ആവശ്യത്തിനുള്ള പണം സ്വരൂപിച്ച് കുറഞ്ഞ ലോൺ എടുത്താൽ പോരെ എന്ന് ചിന്തിക്കണം. ഈ തുക മ്യൂച്വൽ ഫണ്ടിലോ മറ്റോ നിക്ഷേപിച്ചാൽ നല്ല റിട്ടേൺ തിരികെ ലഭിക്കും. അതിലെ ലാഭം എടുത്താൽ മാത്രം മതി ആവശ്യങ്ങൾ നിറവേറ്റാൻ.
തെറ്റ് 2- വാഹനം വാങ്ങുക
വാഹനം വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ ഒന്നോ രണ്ടോ മാസത്തേക്ക് വേണ്ടി ഒരു വാഹനം വാങ്ങണോ ? പ്രവാസികൾ നാട്ടിൽ വരുന്നത് വർഷത്തിൽ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമാണ്. അപ്പോൾ ഉള്ള ആവശ്യത്തിന് വേണ്ടി ഒരു കാർ വാങ്ങേണ്ടതുണ്ടോ എന്ന കാര്യം കൂടി ചിന്തിക്കണം. ഒരു മാസത്തേക്കും മറ്റും കാർ വാടകയ്‌ക്കെടുത്തും ആവശ്യങ്ങൾ നിറവേറ്റാം. അതല്ല, നാട്ടിൽ കാർ ഉപയോഗിക്കുന്ന പങ്കാളി ഉണ്ടെങ്കിൽ കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാം.
തെറ്റ് 3- റിയൽ എസ്‌റ്റേറ്റ്
മറ്റൊന്ന് സ്ഥലം വാങ്ങുന്നതിലെ പിഴവാണ്. പ്രവാസികൾ നാട്ടിലെത്തിയാൽ പല പരിചയക്കാരും പല സ്ഥലങ്ങളും വാങ്ങുവാൻ നിർബന്ധിക്കും. സ്ഥലം വാങ്ങിയാൽ എത്ര രൂപ ലാഭം ലഭിക്കുമെന്ന് നിങ്ങൾ ആലോചിക്കണം. അതുകൊണ്ട് തന്നെ ആവശ്യമില്ലെങ്കിൽ ലോൺ എടുത്ത് സ്ഥലം വാങ്ങാതിരിക്കുന്നതാണ് നല്ലത്.
Story Highlights: three money mistakes expats do
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here