‘ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം’; ബ്രസീലിയൻ അധികാരികൾക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി

ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം, ബ്രസീലിയൻ സംഘർഷത്തിൽ ഉത്കണ്ഠയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ ടാഗ് ചെയ്താണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.(democratic traditions must respect- narendra modi)
തീവ്ര വലതുപക്ഷക്കാരനായ മുൻ പ്രസിഡന്റ് ബോൾസനാരോയെ അനുകൂലിക്കുന്നവർ പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്നും കലാപകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ലുല ഡ സിൽവ പറഞ്ഞു.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
കലാപത്തെ ഫാസിസ്റ്റ് ആക്രമണമെന്നാണ് ലുല ഡ സിൽവ വിശേഷിപ്പിച്ചത്. എന്നാൽ ബോൾസനാരോ അക്രമ സംഭവങ്ങളെ അപലപിച്ച് രംഗത്തെത്തി. ഒക്ടോബറിൽ നടന്ന ബ്രസീലിലെ തെരഞ്ഞെടുപ്പിൽ ബോൾസോനാരോയെ തോൽപ്പിച്ച് ഇടതുപക്ഷ നേതാവായ ലുല ഡ സിൽവ ഒരാഴ്ച മുമ്പാണ് അധികാരമേറ്റത്.
Story Highlights: brazil democratic traditions must respect- narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here