ടി ഐ മധുസൂദനനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ടതിന് ഭീഷണി തുടര്‍ന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി

പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ടതിന് ഭീഷണി തുടര്‍ന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി. ജനകീയ സമരസമിതി നേതാവായ ജോബി പീറ്ററിനെത്തിരെയാണ് ഭീഷണി. കണ്ണൂര്‍, ആലപ്പടമ്പ്, ലോക്കല്‍ സെക്രട്ടറി ടി വിജയന്റെ ഭീഷണി സംഭാഷണമാണ് പുറത്തുവന്നത്. (cpim local leader threat to man who opposes t i madhusoodanan mla)
കണ്ണൂര്‍, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ ജനകീയ സമരം ശക്തമാണ്. സമരം നടക്കുന്ന മേഖലയില്‍ സിപിഐഎം നിശ്ചയിച്ച ഗൃഹ സന്ദര്‍ശന പരിപാടി ടി ഐ മധുസൂദനന്‍ എംഎല്‍എ ഒഴിവാക്കിയിരുന്നു. പ്രതിഷേധം ഭയന്നാണ് എംഎല്‍എ പിന്മാറിയതെന്ന വാര്‍ത്ത സമരസമിതി നേതാവ് ജോബി പീറ്റര്‍ പങ്കുവെച്ചു. പിന്നാലെ ജോബി പീറ്ററിന് ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി ടി വിജയന്റെ ഭീഷണി. ഇത് വിവാദമായതിന് പിന്നാലെയും ഭീഷണി.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ജോബി പീറ്റര്‍ പോലീസില്‍ പരാതി നല്‍കി. മത്സ്യ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് നിലപാടിലാണ് സമരസമിതി.
Story Highlights: cpim local leader threat to man who opposes t i madhusoodanan mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here