Advertisement

മുജാഹിദ് പ്രസ്ഥാനത്തെ വെല്ലുവിളിച്ച് സമസ്തയുടെ ആദർശ സമ്മേളനം

January 9, 2023
Google News 1 minute Read

മുജാഹിദ് പ്രസ്ഥാനത്തെ വെല്ലുവിളിച്ച് പാണക്കാട് തങ്ങൾമാരെ അണിനിരത്തി സമസ്തയുടെ ആദർശ സമ്മേളനം. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഓൺലൈനായും മുനവ്വറലി തങ്ങളുൾപ്പെടെയുള്ളവർ നേരിട്ടും പങ്കെടുത്ത പരിപാടിയിൽ മുജാഹിദ് സമ്മേളനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പാണക്കാട് തങ്ങൾമാർ യഥാർത്ഥ സുന്നി വിശ്വാസികളായത് കൊണ്ടാണ് മുജാഹിദ് സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ഉദ്ഘാടകനായ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മുജാഹിദ് സമ്മേളനത്തിന് മറുപടി നൽകാനാണ് സമസ്ത കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങളെ പങ്കെടുപ്പിച്ച് ആദർശ സമ്മേളനം നടത്തിയത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന പാണക്കാട് കുടുംബം സമസ്തയുടെ സമ്മേളനത്തിൽ അണിനിരന്നു. വിദേശത്തുള്ള പാണക്കാട് സാദിഖലി തങ്ങൾ ഓൺലൈനായി സംസാരിച്ചു. മുനവ്വറലി തങ്ങൾ, അബ്ബാസലി തങ്ങൾ, ഹമിദലി തങ്ങൾ, മുഈനലി തങ്ങൾ എന്നിവർ നേരിട്ട് പങ്കെടുത്തു. പാണക്കാട് കുടുംബം സമസ്തയുടെ തടവറയിലാണെന്ന കെഎൻഎമ്മിന്റെ ആരോപണത്തിന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി.

മുജാഹിദ് സമ്മേളനം വിജയിക്കാത്തതിന് സമസ്തയെ തെറി പറഞ്ഞിട്ട് കാര്യമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സംഘപരിവാർ നേതാക്കളെ മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെയും സമസ്ത നേതാക്കൾ വിമർശിച്ചു. ഒരിടവേളക്ക് ശേഷം സുന്നി – മുജാഹിദ് തർക്കം വീണ്ടും രൂക്ഷമാവുകയാണ്. മുജാഹിദ് നേതൃത്വം മൂന്ന് മാസം നീണ്ടുനിൽക്കുന്ന കാംപെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Highlights: mujahid samastha conference kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here