കൊക്കയിലേക്ക് വാഹനം മറിഞ്ഞു; ജമ്മു കശ്‌മീരിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മിരിലെ കുപ്‌വാരയിലുണ്ടായ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മലയിടുക്കിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിയുകയായിരുന്നു. മേഖലയിൽ പതിവ് പരിശോധനകൾ നടത്തവെയായിരുന്നു അപകടം.
കൊടുംത ണുപ്പ് അവഗണിച്ചും തെരച്ചിൽ നടത്തുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. മഞ്ഞ് നിറഞ്ഞ റോഡിലൂടെ വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്‌ടമായി വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. സൈനികവാഹനവുമായുള്ള ആശയ വിനിമയം നിലച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടം സ്ഥിരീകരിയ്ക്കുകയായിരുന്നു. മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നല്കും. പ്രദേശവാസികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ശക്തമായ തെരച്ചിലാണ് കുപ്‌വാരയിൽ അടക്കം സൈന്യം നടത്തുന്നത്.
Story Highlights: jammu kashmir accident soldiers death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here