Advertisement

പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

January 11, 2023
Google News 2 minutes Read
milk mixed with hydrogen peroxide seized

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് ക്ഷീരസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പന്തളം അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് കൊണ്ടുവന്നതാണ് പാൽ.ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശമായിരുന്നു പരിശോധന. (milk mixed with hydrogen peroxide seized )

ഇന്ന് പുലർച്ചെ 5.30 ഓടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്ഷീര സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാലിൽ മായം കലർത്തിയതായി കണ്ടെത്തിയത്. തമിഴ് നാട് തെങ്കാശിയിലെ അഗ്രി സോഫ്റ്റ് ഡയറി ഫാമിൽ നിന്ന് അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്ന വന്ന 15,300 ലിറ്റർ പാലിലാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാല് കൂടുതൽ സമയം കേടാകാതെ സൂക്ഷിക്കാനാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്. ഭഷ്യ സുരക്ഷ നിയമപ്രകാരം പിടിച്ചെടുത്ത പാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി.
പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ട്വൻറിഫോറിനോട് പറഞ്ഞു.

നിയമപ്രകാരം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പാലിൻ്റെ നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിനാണ്. പാൽ തിരിച്ച് അയക്കാതെ നശിപ്പിക്കണമെന്നും ക്ഷീരവികസന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: milk mixed with hydrogen peroxide seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here