Advertisement

റണ്‍വേ ബലപ്പെടുത്തല്‍:കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് പകല്‍ സമയം റണ്‍വേ അടയ്ക്കും

January 12, 2023
Google News 3 minutes Read

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക. ഈ പശ്ചാത്തലത്തിലാണ് പകല്‍ സമയങ്ങളിലെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുന്നത്. (karipur runway will close in daytime for 6 months)

പുനക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂര്‍ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണ് ഈ സമയത്തുള്ളത്.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

10.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസമാണ് ഈ സര്‍വീസുള്ളത്. ജനുവരി 14 മുതല്‍ ഈ സര്‍വീസ് ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 9.30നും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ 8.55നുമാകും ഈ വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.

സലാം എയറിന്റെ സലാല സര്‍വീസിനും സമയ മാറ്റമുണ്ട്. 4.40ന് സലാലയില്‍ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി 17 മുതല്‍ 2.35നാകും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും.

Story Highlights: karipur runway will close in daytime for 6 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here