Advertisement

നടൻ അർജുനുമായുള്ള ബന്ധം; ഗോസിപ്പുകളോട് പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

January 13, 2023
Google News 2 minutes Read
aiswarya lekshmi opens up about arjun das

തമിഴ് താരം അർജുൻ ദാസുമായി ബന്ധപ്പെട്ട ഗോസിപ്പുകളോട് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. താനും അർജുനും തമ്മിൽ പ്രണയത്തിൽ അല്ലെന്നും ആ പോസ്റ്റ് മറ്റൊന്നും ഉദ്ദേശിച്ചല്ലെന്നും താരം വ്യക്തമാക്കി. ( aiswarya lekshmi opens up about arjun das )

‘ഇത് എന്റെ കഴിഞ്ഞ പോസ്റ്റിനെ കുറിച്ചാണ്. ഇത്ര കണ്ട് വിവാദമാകുമെന്ന് കരുതിയില്ല. ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. പിന്നീട് ഒരു ചിത്രമെടുത്ത് പോസ്റ്റ് ചെയ്തു. ഞങ്ങ ൾക്കിടയിൽ വേറൊന്നും ഇല്ല. സുഹൃത്തുക്കൾ മാത്രമാണ് ഞങ്ങൾ’- ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തത്. ഡിസ്‌ക്രിപ്ഷനൊന്നും നൽകാതെ ഒരു ചുവന്ന ഹൃദയം ആണ് ചിത്രത്തിനൊപ്പം താരം നൽകിയത്. ഇതോടെ ഈ പോസ്റ്റ് തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുകയായിരുന്നു.

Story Highlights: aiswarya lekshmi opens up about arjun das

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here