ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്ന് സിപിഐഎമ്മും കോൺഗ്രസും

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്ന് സിപിഐഎമ്മും കോൺഗ്രസും. ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാറും സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കൂടിക്കാഴ്ച നടത്തി. അതേസമയം സിപിഐഎം – കോൺഗ്രസ് സഹകരണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് എത്തി ( Tripura: Congress-CPIM holds meeting on assembly poll ).
നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സഹകരണത്തിന് സിപിഐഎം ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതിന് പിന്നാലെയാണ് സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്നത്. അഗർത്തലയിലെ സിപിഐഎം സംസ്ഥാന സമിതി ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് ഭട്ടാചാര്യ, മറ്റ് ഇടതുനേതാക്കളും പങ്കെടുത്തു. പ്രാഥമിക ചർച്ചകൾ മാത്രമാണ് ആരംഭിച്ചതെന്നും ഇടതുനേതാക്കൾ ഉൾപ്പെട്ട സമിതി രൂപീകരിച്ചുകൊണ്ട് അന്തിമ തീരുമാനം എടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സിപിഐഎമ്മിന് ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമാണ് ഉണ്ടായത്. കോൺഗ്രസിന്റെയും തിപ്ര മോതോയുടെയും പിന്തുണയുണ്ടെങ്കിൽ ഭരണം നേടാമെന്നതാണ് സിപിഐഎം വിലയിരുത്തൽ. തിപ്ര മോതോ കൂടുതൽ സീറ്റുകൾക്ക് അവകാശവാദം ഉന്നയിച്ചാൽ വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കും. അതേസമയം, തെരഞ്ഞെടുപ്പ് സഹകരണത്തിന്, ഇല്ലെന്ന് നിലപാട് അറിയിച്ച തൃണമൂൽ കോൺഗ്രസ്, ബംഗാളിൽ പരാജയപ്പെട്ട സഹകരണം ത്രിപുരയിൽ ഗുണം ചെയ്യില്ലെന്നും വിമർശിച്ചു. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയെ ഒപ്പം നിർത്താനുള്ള നീക്കം തിപ്ര മോതോ ആരംഭിച്ചു. ഐപിഎഫ്ടിയും പ്രതിപക്ഷ ചേരിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് പ്രദ്യോത് മാണിക്യ ദേബർമാൻ ഐപിഎഫ്ടിക്ക് കത്തയച്ചു.
Story Highlights: Tripura: Congress-CPIM holds meeting on assembly poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here