റബ്ബര്‍ തോട്ടത്തില്‍ സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് ബാലുശ്ശേരി തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കക്കയം റോഡില്‍ റബര്‍ തോട്ടത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്ത്രീ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബാലുശ്ശേരി സി.ഐ എം.കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന.
Story Highlights: Woman burnt to death in rubber plantation kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here