Advertisement

കുഞ്ഞ് നിര്‍വാനെ എസ്എംഎ രോഗത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടത് 17.4 കോടി; സഹായം തേടി കുടുംബം

January 17, 2023
Google News 5 minutes Read

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച 15 മാസം മാത്രം പ്രായമുള്ള കുഞ്ഞ് നിര്‍വാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സുമനസുകളുടെ സഹായം തേടി മുംബൈയിലെ മലയാളി ദമ്പതികള്‍. കൈയിലുള്ള എല്ലാ സമ്പാദ്യവും കൂട്ടി വച്ചാലും തങ്ങളുടെ ഓമന മകന്റെ ചികിത്സയ്ക്കായുള്ള 17.4 കോടി എന്ന ഭീമമായ തുക കണ്ടെത്താനാകാത്ത അങ്കലാപ്പിലും വേദനയിലുമാണ് കൂറ്റനാട് സ്വദേശികളായ സാരംഗ് മേനോനും അദിതി നായരും. ഏറെക്കാലം കാത്തിരുന്നു കിട്ടിയ കുഞ്ഞിന് മറ്റുകുട്ടികളെപ്പോലെ കളിക്കാനോ ചിരിക്കാനോ ഒരടി വയ്ക്കാനോ കഴിയാത്ത വേദനയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കിയിരിക്കുന്നത്. (malayali parents from mumbai seeks help to save baby nirvan suffering from sma )

കുഞ്ഞിന്റെ എസ്എംഎ രോഗത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്ന് വേണം മരുന്നെത്തിക്കാന്‍. ഇതിന് ആകെ 17.4 കോടി രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് വയസിന് മുന്‍പ് മരുന്ന് നല്‍കിയാല്‍ മാത്രമേ കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് എത്തിക്കാന്‍ സാധിക്കൂ. മുന്നിലുള്ളത് വളരെ കുറച്ച് സമയം മാത്രമായതിനാല്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കുഞ്ഞ് നിര്‍വാനിനായി ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

മുംബൈയില്‍ മര്‍ച്ചന്റ് നേവിയില്‍ എഞ്ചിനീയറാണ് സാരംഗ്. മുബൈയില്‍ തന്നെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായാണ് അദിതിയും ജോലി ചെയ്യുന്നത്. എസ്എംഎ രോഗത്തിന്റെ പിടിയില്‍ നിന്ന് ഒത്തൊരുമിച്ച് പല കുഞ്ഞുങ്ങളേയും ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച മലയാളികളുടെ കരുതലും കനിവും തങ്ങളുടെ കുഞ്ഞിനും തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനായി മുംബൈ ആര്‍ബിഎല്‍ ബാങ്കില്‍ നിര്‍വാന്‍ എ മേനോന്‍ എന്ന പേരില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് വിവരങ്ങള്‍:

അക്കൗണ്ട് നമ്പര്‍ : 222 333 0027 4656 78
ബാങ്ക് : RBL ബാങ്ക്
IFSC : RATN0VAAPIS (digit after N is zero)

UPI:
Givetomlp.nirvaanamenon1@icici
assist.babynirvaan@icici
assist.nirvaan10@icici

Story Highlights: malayali parents from mumbai seeks help to save baby nirvan suffering from sma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here