Advertisement

മാരത്തണിൽ പങ്കെടുത്ത് ഒരു എൺപതുവയസുകാരി; കയ്യടിയോടെ ആളുകൾ …

January 19, 2023
Google News 3 minutes Read

ഞായറാഴ്ച നടന്ന ടാറ്റ മുംബൈ മാരത്തണിന്റെ 18-ാമത് എഡിഷനിൽ നിരവധി പേരാണ് പങ്കെടുത്തത്. വിവിധ ഇടങ്ങളിൽ നിന്നുള്ളവർ അവിടെ ഒത്തുകൂടി. കുട്ടികളും മുതിർന്നവരും മാരത്തണിൽ പങ്കെടുത്തു. എന്നാൽ ഇത്രയും പേർ പങ്കെടുത്തത്തിൽ 80 വയസ്സുള്ള മുത്തശ്ശിയാണ് എല്ലാവരെയും അത്ഭുതപെടുത്തിയിരിക്കുന്നത്.

ഭാരതി എന്ന എൺപതുകാരി മാരത്തോണിൽ പങ്കെടുക്കുന്ന വിഡിയോ കൊച്ചുമകൾ ഡിംപിൾ മേത്ത ഫെർണാണ്ടസ് ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ത്രിവർണ പതാകയും പിടിച്ച് സാരിയും സ്‌നീക്കേഴ്‌സും ധരിച്ച് ഓടുന്നത് വീഡിയോയിൽ കാണാം. 51 മിനിറ്റിൽ 4.2 കിലോമീറ്റർ ഈ എൺപതുകാരി ഓടി.

വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. വിഡിയോയ്ക്ക് താഴെ നിരവധി പേർ മുത്തശ്ശിയെ അഭിനന്ദിച്ചും രംഗത്തെത്തി. പ്രായം തളർത്താത്ത കാഴ്ചകൾക്ക് എപ്പോഴും സ്വീകാര്യത കൂടുതലാണ്. പ്രായം വെറും നമ്പറാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ച് ഒട്ടേറെ ആളുകൾ അവരുടെ വർധക്യകാലം ആഘോഷമാക്കുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ച്ചയായി മാറി. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്.

Story Highlights: 80-year-old woman who ran Mumbai Marathon in saree is an inspiration for people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here