അഴിമതി ആരോപണം: ഇക്വറ്റോറിയൽ ഗിനിയ പ്രസിഡന്റിന്റെ മകൻ അറസ്റ്റിൽ

ഇക്വറ്റോറിയൽ ഗിനിയ പ്രസിഡന്റിന്റെ മകൻ അഴിമതി കേസിൽ അറസ്റ്റിൽ. രാജ്യത്തെ ദേശീയ വിമാനക്കമ്പനിയുടെ വിമാനം വിറ്റുവെന്ന സംശയത്തെത്തുടർന്ന് റുസ്ലാൻ ഒബിയാങ് എൻസുയെ അറസ്റ്റുചെയ്ത് വീട്ടുതടങ്കലിലാക്കിയതായി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു.
നവംബർ അവസാനം ദേശീയ കമ്പനിയുടെ എടിആർ 72-500 വിമാനം കാണാതായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. സീബ ഇന്റർനാഷണൽ എയർലൈനിന്റെ മുൻ ഡയറക്ടർ റസ്ലാൻ ഒബിയാങ് എൻസു, കമ്പനി ബോർഡിന്റെ അനുമതിയില്ലാതെ ATR72-500 ഒരു സ്പാനിഷ് കമ്പനിക്ക് വിറ്റതായി അധികൃതർ കണ്ടെത്തി.
വിറ്റുകിട്ടിയ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. നിലവിൽ വീട്ടുതടങ്കലിൽ കഴിയുന്ന എൻസുവിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. വൈസ് പ്രസിഡന്റും അദ്ദേഹത്തിന്റെ അർദ്ധസഹോദരനും പ്രസിഡന്റ് ടിയോഡോറോ എൻഗ്യുമ ഒബിയാങ് മാംഗുവിന്റെ മക്കളാണ്. 43 വർഷം അധികാരത്തിലിരുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി കൂടിയാണ്.
Story Highlights: Equatorial Guinea president’s son arrested over plane’s sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here