Advertisement

ഐലീഗ്; ഗോകുലം കേരള ഇന്ന് റിയൽ കശ്‌മീരിനെതിരെ

January 20, 2023
Google News 1 minute Read

ഐലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് റിയൽ കശ്‌മീരിനെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30നാണ് മത്സരം. മഞ്ചേരിയിലെ മത്സരത്തിൽ ട്രാവു എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി നേരിട്ട നിലവിലെ ചാമ്പ്യൻമാർക്ക് ഐലീഗിലേക്ക് തിരിച്ചുവരാൻ ഇന്ന് വിജയം അനിവാര്യമാണ്.

നിലവിൽ 11 മത്സരങ്ങളിൽ നിന്നായി 18 പോയന്റുമായി അഞ്ചാംസ്ഥാനത്താണ് മലബാറിയൻസ്. കോഴിക്കോട് അഞ്ച് ഹോം മത്സരങ്ങളാണ് പൂർത്തിയാകാനുള്ളത്. ആറ് എവേമാച്ചുകളും ഐലീഗ് ഈ സീസണിൽ ബാക്കിയുണ്ട്.

Story Highlights: ileague gokulam kerala real kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here