ഭാര്യ വീട്ടില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകി; ദേഷ്യത്തില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ച് യുവാവ്

സ്വന്തം വീട്ടില്‍ മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ തിരിച്ചെത്താന്‍ വൈകിയതോടെ സ്വന്തം ജനനേന്ദ്രിയം മുറിച്ച് യുവാവ്. ബിഹാറിലെ രജിനി നയനഗറിലാണ് സംഭവം. 25കാരനായ കൃഷ്ണ ബസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചത്.
പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ബസുകി ജോലി ചെയ്യുന്നത്. രണ്ടുമാസം മുമ്പാണ് ഇയാള്‍ ജോലിസ്ഥലത്ത് നിന്നും നാട്ടിലെത്തിയത്. ആ സമയം ഭാര്യ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലായിരുന്നു. ഭാര്യ മടങ്ങിവരാന്‍ വൈകിയതോടെ ദേഷ്യം തോന്നിയ യുവാവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിക്കുകയായിരുന്നു.
Read Also: ഗർഭം ധരിക്കാൻ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി, ദുർമന്ത്രവാദി അടക്കം 7 പേർക്കെതിരെ കേസ്
ബോധമറ്റ് കിടന്ന കൃഷ്ണയെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Story Highlights: wife does not return home man cut off his private part
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here