വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനായ്ക്കിടെയാണ് കടത്തുകയായിരുന്ന പണം പിടികൂടിയത്.(22860000 money seized from valayar)
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്വര്‍ണ വ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഒരു മാസത്തിനിടെ ഇത്തരത്തില്‍ നാല് തവണ പണം കൊണ്ടുവന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അതേസമയം രേഖകള്‍ ഒന്നുമില്ലാത്ത പണമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുഴല്‍പ്പണക്കടത്താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Story Highlights: 22860000 money seized from valayar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here