Advertisement

വ്യാജമദ്യ ദുരന്തം: ബീഹാറിൽ മൂന്ന് മരണം; ഏഴ് പേർ ആശുപത്രിയിൽ

January 23, 2023
Google News 1 minute Read

വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ബീഹാറിൽ മൂന്ന് മരണം. ഏഴ് പേർ ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മധ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. മദ്യം കഴിച്ച് അവശനിലയിലായ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടു.

ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ വയറുവേദനയും ഛർദ്ദിയും കൊണ്ട് അവശരായ നിലയിൽ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാൾ എത്തിയപ്പോൾ തന്നെ മരണപ്പെട്ടു. ആരോഗ്യനില വഷളായ രണ്ട് പേരെ പാറ്റ്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബീഹാറിൽ മദ്യവില്പനയും ഉപഭോഗവും 2016 ഏപ്രിൽ മുതൽ നിരോധിച്ചിരിക്കുകയാണ്.

Story Highlights: 3 Dead Toxic Liquor Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here