Advertisement

കടത്തിൽ നിന്ന് എങ്ങനെ വേഗത്തിൽ മുക്തി നേടാം ? ഈ 3 വഴികൾ പരീക്ഷിക്കൂ

January 25, 2023
Google News 2 minutes Read
how to get over debt

മനസമാധാനം നശിപ്പിക്കാൻ പ്രാപ്തിയുള്ളതാണ് സാമ്പത്തിക ബാധ്യതകൾ. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാൽ ഈ കടമെല്ലാം എങ്ങനെ വീട്ടുമെന്ന് കരുതി ഉറക്കമില്ലാതെ വർഷങ്ങൾ ചിലവിടുന്നവരെ നമുക്ക് ചുറ്റും തന്നെ കാണാൻ സാധിക്കും. എന്നാൽ നാമൊന്ന് മനസ് വച്ചാൽ എളുപ്പത്തിൽ കടത്തിൽ നിന്ന് മുക്തരാകാം. അതിന് ചില വഴികളുണ്ട്. ( how to get over debt )

  1. കൂടുതൽ അടയ്ക്കുക

ചെലവ് ചുരുക്കി അധിക പണം കണ്ടെത്തുക എന്നതാണ് ആദ്യ പടി. ഈ അധികം വരുന്ന തുക ലോൺ ഇഎംഐയിലേക്ക് അടച്ച് ലോൺ അടവ് പെട്ടെന്ന് തീർക്കാം.

  1. സ്‌നോബോൾ മെത്തേഡ്

ഒന്നിൽ കൂടുതൽ തിരിച്ചടവുകൾ ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ മാർഗമാണ് സ്‌നോബോൾ മെത്തേഡ്. നിങ്ങൾക്ക് ഒരു 2 ലക്ഷത്തിന്റെ ലോണും, അഞ്ച് ലക്ഷത്തിന്റെ കാർ ലോണും, 30 ലക്ഷത്തിന്റെ ഹോം ലോണുമുണ്ടെന്ന് കരുതുക. നിങ്ങൾ ആദ്യം രണ്ട് ലക്ഷത്തിന്റെ കടം എത്രയുംപെട്ടെന്ന് വീട്ടാൻ ശ്രമിക്കണം. അടുത്തത് അഞ്ച് ലക്ഷത്തിന്റെ കാർ ലോൺ ലക്ഷ്യം വയ്ക്കണം. പല കടങ്ങൾ ഒന്നിച്ച് വീട്ടുന്നതിനെ കുറിച്ച് ചിന്തിക്കാതെ ചെറുതിൽ തുടങ്ങി ഒന്ന് വീതം വീട്ടി അടുത്തതിലേക്ക് പോകുന്നതാണ് ഈ വഴി.

ഈ മാർഗം വിജയം കാണുന്നതിന്റെ കാരണം മനശാസ്ത്രപരമാണ്. ഓരോ കടവും വീട്ടി തീർക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഊർജം അടുത്ത കടവും വീട്ടാനുള്ള ഉത്തേജകമായി പ്രവർത്തിക്കും.

  1. ബജറ്റ് തയാറാക്കുക

മാസ ശമ്പളത്തിൽ നിന്ന് എത്ര രൂപ ചെലവിന് വരുന്നു, എത്ര രൂപ കടം തീർക്കാൻ വേണം എന്ന് കൃത്യമായി അറിയണം. ശമ്പളം മൈനസ് ചെലവ് എന്നാകരുത് മനസിലെ തന്ത്രം. കടം വീട്ടാനുള്ള തുക മാറ്റി വച്ച് അതിൽ ശേഷിക്കുന്ന പണം കൊണ്ട് ചെലവ് ചുരുക്കി വീണം ജീവിക്കാൻ.

Story Highlights: how to get over debt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here