കോഴിക്കോട് കുട്ടിയോട് ക്രൂരത; ഓട്ടോയിൽ തുപ്പിയതിന് അഞ്ച് വയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ചു

കോഴിക്കോട് അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി.
സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ബാലവകാശ കമ്മീഷൻ നടപടിയെടുത്തത്.
സ്കൂളിലേക്ക് പോകും വഴി കുട്ടി വണ്ടിയിൽനിന്ന് പുറത്തേക്ക് തുപ്പുമ്പോൾ തുപ്പൽ ദേഹത്ത് അബദ്ധത്തിൽ വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കുട്ടിയുടെ ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മാതാവാണ് ദൃശ്യം പകർത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് പോകാൻ വന്ന സമയത്താണ് സംഭവം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
Story Highlights: Cruelty to child Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here