Advertisement

കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’; ടിക്കറ്റ് വിവരങ്ങൾ അറിയാം

January 29, 2023
Google News 3 minutes Read
db night by flowers ticket rate

കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( db night by flowers ticket rate )

ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാൻഡാണ് ‘അവിയൽ.’ നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്. രാജ്യത്തുടനീളം നിരവധി ലൈവ് ഷോകളും കൺസേർട്ടുകളും അവതരിപ്പിച്ച് സംഗീത സാമ്രാട്ട് ഏ.ആർ റഹ്‌മാൻ അടക്കമുള്ള സംഗീതജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് അവിയൽ. നിരവധി അന്തർദേശീയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അവിയൽ സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, സെക്കൻഡ് ഷോ അടക്കമുള്ള ചിത്രങ്ങളിൽ ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ബാൻഡിലെ ഗിത്താറിസ്റ്റായ റെക്സ് വിജയൻ മലയാള സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ്.

സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് ‘തൈകൂടം ബ്രിഡ്ജ്’ എന്ന ബാൻഡ്. 2013 മുതൽ മലയാള സംഗീത രംഗത്ത് വലിയ ജനപ്രീതി നേടിയിട്ടുള്ള തൈകൂടം ബ്രിഡ്ജിന്റെ റീമിക്സ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫിഷ് റോക്ക്, നവരസം അടക്കമുള്ള ബാൻഡിന്റെ ഒറിജിനൽ ഗാനങ്ങൾ ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയിട്ടുണ്ട്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്തനായ സംഗീത സംവിധായകനാണ്.

പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story Highlights: db night by flowers ticket rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here