Advertisement

ചൈനയുമായുള്ള സംഘർഷത്തിൽ ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു; പ്രതിപക്ഷത്തിനെതിരെ വിദേശകാര്യമന്ത്രി

January 29, 2023
Google News 2 minutes Read

ചൈനയുമായുള്ള സംഘർഷത്തിൽ പ്രതിപക്ഷത്തിനെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എസ് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയത് 1962ലാണ്. ചൈനീസ് അധിനിവേശം ഇന്നലെ നടന്നതുപോലെയാണ് പലരും പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ചൈനീസ് സ്ഥാനപതിയെ കണ്ടതിലും എസ് ജയ്ശങ്കർ പരോക്ഷ വിമർശനം ഉന്നയിച്ചു. കാര്യങ്ങൾ അറിയാൻ ചൈനീസ് സ്ഥാനപതിയെ അല്ല കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അതിർത്തി സംഘർഷം പ്രതിപക്ഷം പാർലമെൻ്റിൽ കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയായുധമാക്കിയിരുന്നു. ഡിസംബർ 9നായിരുന്നു സംഭവം അരുണാചൽ അതിർത്തിയിലെ തവാങ് സെക്ടറിലാണ് ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ ഏറ്റുമുട്ടിയത്. യാങ്സി മേഖലയിലൂടെ കടന്നുകയറാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യ തുരത്തുകയായിരുന്നു.

Read Also: യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നമാണെങ്കിലും വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതാണ് യുഎസ് നിലപാട്. ചൈന യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന് നിർമാണപ്രവർത്തനങ്ങൾ നടത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നതായി യു എസ് പറഞ്ഞു. എന്നാൽ ഇന്ത്യൻ അതിർത്തിയിലെ സ്ഥിതിയിൽ മാറ്റമില്ലെന്നും മേഖലയിൽ പ്രശ്നങ്ങളില്ലെന്നുമാണ് ചൈനയുടെ വിശദീകരണം. പൊതുവെ സ്ഥിരതയുള്ളതാണ് അതിർത്തിയിലെ അവസ്ഥയെന്നും ഇന്ത്യയുമായുള്ള ചർച്ചകൾ സൈനികതലത്തിലും നയതന്ത്രതലത്തിലും തുടരുകയാണെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവിൻ്റെ പ്രതികരണം.

Story Highlights: Jaishankar slams Rahul Gandhi for 2017 Chinese Envoy meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here