Advertisement

കളര്‍ ചെയ്ത ശേഷം മുടി ഡ്രൈ ആകുന്നുണ്ടോ? വേണം പ്രത്യേക പരിചരണം

January 30, 2023
Google News 2 minutes Read

സ്വന്തം മുടിയ്ക്ക് ഇഷ്ടമുള്ള നിറങ്ങള്‍ നല്‍കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടിയിട്ടുണ്ട്. അവരവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വിധത്തില്‍ മുടിയ്ക്ക് നിറം നല്‍കിയെങ്കിലും മുടി പിന്നീട് വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ പലരും ശ്രമിക്കാറില്ല. ഇത് മുടി ഡ്രൈ ആകുന്നതിനും എളുപ്പത്തില്‍ മുടി പൊട്ടുന്നതിനും കൊഴിയുന്നതിനുമൊക്കെ കാരണമാകും. മുടിയ്ക്ക് നിറത്തിനൊപ്പം ആരോഗ്യം കൂടി നല്‍കാന്‍ കളര്‍ ചെയ്ത ശേഷം താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. (Haircare Tips For Coloured Hair)

  1. കളര്‍ ചെയ്ത് ഉടനടി ഒരിക്കലും ഷാംപൂ ഉപയോഗിക്കരുത്. നിറം മുടിയില്‍ പിടിക്കുന്നതിനായി കുറഞ്ഞത് 24 മണിക്കൂറുകളെങ്കിലും അനുവദിക്കുക.
  2. ചൂടുവെള്ളത്തില്‍ ഇടയ്ക്കിടെ തല കുളിയ്ക്കുന്നത് നല്ലതല്ല. ചൂടുവെള്ളം ഡൈ തന്മാത്രകളെ ദുര്‍ബലപ്പെടുത്തുകയും കളര്‍ എളുപ്പത്തില്‍ മായാന്‍ കാരണമാകുകയും ചെയ്യുന്നു. തണുത്ത വെള്ളത്തിലുള്ള കുളിയാണ് നല്ലത്.
  3. എല്ലാദിവസവും തല കുളിയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തല നനയ്ക്കുന്നതാണ് കൂടുതല്‍ അഭികാമ്യം.
  4. ഇടയ്ക്കിടെ പല നിറങ്ങളും ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്താതിരിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. ആറ് മാസം ഇടവിട്ട് കളര്‍ മാറ്റുന്നതാണ് ശരിയായ രീതി.
  5. മുടിയില്‍ നിറത്തെ സംരക്ഷിക്കുന്ന കണ്ടീഷണറുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കാനും സ്പാ പോലുള്ള ട്രീറ്റ്‌മെന്റുകള്‍ ചെയ്യാനും ശ്രമിക്കണം.
  6. മുടിയിലേക്ക് ഹീറ്റ് നല്‍കുന്ന സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ നിറം വളരെപ്പെട്ടെന്ന് മാഞ്ഞുപോകാന്‍ കാരണമാകുന്നു. അതിനാല്‍ ഇത്തരം ഉപകരണങ്ങള്‍ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക.

Story Highlights: Haircare Tips For Coloured Hair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here