Advertisement

ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികള്‍; കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് കേന്ദ്രമന്ത്രി

January 30, 2023
Google News 2 minutes Read
kiran rijiju blamed petitions against BBC documentary ban

ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികള്‍ക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതികളുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ് ഹര്‍ജിക്കാരെന്ന് കിരണ്‍ റിജിജു വിമര്‍ശിച്ചു. രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാര്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരാണ് വിലക്കിനെതിരെ സുപ്രിം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജിയുമായി സമീപിച്ചത്.

ഡോക്യുമെന്ററി സുപ്രിം കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ വിലക്കികൊണ്ടുള്ള ഐ ആന്റ് ബി മന്ത്രാലയത്തിന്റ ഉത്തരവ് റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചതെന്ന് ബിബിസിയോടും, എന്ത് കൊണ്ടാണ് നിരോധിച്ചത് എന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടണം എന്നും പൊതുതാത്പര്യ ഹര്‍ജിയിലുണ്ട്.

Read Also: ചതിയെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ല; അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി

അടിയന്തരവസ്ഥ പ്രഖ്യാപിക്കാതെ മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ബി ബി സി ഡോക്യുമെന്ററി വിലക്കിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതി ഫെബ്രുവരി 6 ന് പരിഗണിക്കും.

Story Highlights: kiran rijiju blamed petitions against BBC documentary ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here