Advertisement

വിവാഹ വീട്ടില്‍ പടക്കം പൊട്ടിച്ചു; ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

January 31, 2023
1 minute Read
Crackers burst at wedding house clash between relatives

പടക്കം പൊട്ടിച്ചതിന്റെ പേരില്‍ വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വധുവിന്റെ വീട്ടിലെ ചടങ്ങിനെത്തിയ വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. വധുവിന്റെ വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിലേക്ക് കലാശിച്ചത്.

വടകരയില്‍ നിന്നെത്തിയതാണ് വരനും സംഘവും. മേപ്പയൂരിലെ വധൂഗൃഹത്തില്‍ വച്ച് ഇവര്‍ പടക്കം പൊട്ടിച്ചത് വധുവിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിലേക്കെത്തുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. കൂട്ടത്തല്ലിന് ശേഷം വിവാഹ ചടങ്ങുകളെല്ലാം കൃത്യമായി നടക്കുകയും ബന്ധുക്കള്‍ പിരിഞ്ഞുപോകുകയും ചെയ്തു. ഇതിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഭവത്തില്‍ ആരും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.

Story Highlights: Crackers burst at wedding house clash between relatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement