‘ഈ ഒരു പരാമർശത്തിന്റെ പേരിൽ ഇത്ര വർഷം നടത്തിയ പൊതുപ്രവർത്തനം നിഷ്കാസനം ചെയ്യാനാണ് നീക്കമെങ്കിൽ ചിരിച്ചുകൊണ്ട് നേരിടും’ : ചിന്ത ജെറോം

ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറഞ്ഞ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും
പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. ( will correct mistake says chintha jerome )
തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ലെന്നും ചെറിയ തെറ്റിനെ പർവതീകരിച്ച് കാണിച്ചുവെന്നും ചിന്താ ജെറോം പറഞ്ഞു. സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വിമർശങ്ങൾ തുറന്ന മനോസോടെ ആണ് സ്വീകരിക്കുന്നത്. വാഴക്കുലയെ കുറിച്ച് നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അറിയാത്തതുകൊണ്ട് പറ്റിയ തെറ്റല്ല. നോട്ടപിശകാണ് ഉണ്ടായത്. ഉണ്ടായത് മാനുഷിക പിഴവാണെന്നും ചിന്താ ജെറോം പറഞ്ഞു.
‘ഈ ഒരു പരാമർശത്തിന്റെ പേരിൽ ഇത്ര വർഷം നടത്തിയ പൊതുപ്രവർത്തനം നിഷ്കാസനം ചെയ്യാനാണ് നീക്കമെങ്കിൽ ചിരിച്ചുകൊണ്ട് നേരിടും’ -ചിന്ത ജെറോം പറഞ്ഞു.
അതേസമയം, ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും. ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവർണർക്കും കേരള സർവകലാശാല വി.സിക്കും നൽകിയ നിവേദനത്തിലാണ് ആവശ്യമുന്നയിച്ചത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Story Highlights: will correct mistake says chintha jerome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here