Advertisement

Budget 2023: തൊഴിലവസരങ്ങൾ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും

February 1, 2023
Google News 2 minutes Read

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും. 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കും. പുതിയ ശ്രേണിയിലുള്ള അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സാക്ഷാത്കരിക്കുന്നതിന്, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലാബുകളിൽ ഉൾക്കൊള്ളുന്നു.

യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു ബിസിനസ് തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

മേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. മേക്ക് എഐ ഇൻ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്നതാണ് ലക്ഷ്യം. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ രാജ്യത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കി പ്രവർത്തനം ആരംഭിക്കും.

Story Highlights: Budget 2023: Employment opportunities will increase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here