Budget 2023 : പലിശ നിരക്ക് 7.5%; വരുന്നു സ്ത്രീകൾക്കായി പുതിയ നിക്ഷേപ പദ്ധതി

വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്‌കരിച്ച് ധനമന്ത്രി. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്‌സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്. ( Mahila samman savings patra )
ഒപ്പം തടവിൽ കഴിയുന്ന പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകാൻ തീരുമാനമായി. പിഴത്തുക, ജാമ്യത്തുക എന്നിവയുള്ള നിർധനർക്കാണ് സർക്കാർ സഹായം ലഭിക്കുക.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയ്ക്കും സാമ്പത്തിക സഹായം അനുവദിച്ചു. അപ്പർ ഭദ്ര ജലസേചന പദ്ധതിക്കായി 5,300 കോടി രൂപ നീക്കിവച്ചു. കർണാടകയിലെ വരൾച്ചാ ബാധിത മേഖലകൾക്ക് 5,300 കോടിയുടെ സഹായം ലഭിക്കും.
Story Highlights: Mahila samman savings patra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here