മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി

മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി. നേരത്തെ 15 ലക്ഷമായിരുന്ന പരിധിയാണ് നിലവിൽ 30 ലക്ഷം രൂപയാക്കിരിക്കുന്നത്. ( senior citizen saving scheme limit raised )
60 വയസ് പിന്നിട്ട മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഇത്. ആദായ നികുതി വകുപ്പിന്റെ 80 സി പ്രകാരം നികുതി ഇളവ് കിട്ടുന്ന പദ്ധതിയാണ് ഇത്. പദ്ധതിപ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയായിരുന്നു. നിക്ഷേപിക്കാവുന്ന ഏറ്റവും കൂടിയ തുക നേരത്തെ 15 ലക്ഷമായിരുന്നു. ഇതാണ് നിലവിൽ 30 ലക്ഷമാക്കി ഉയർത്തിയത്.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
മുതിർന്ന പൗരന്മാരുടെ നിക്ഷപ പദ്ധതിയുടെ പലിശ നിരക്ക് 8% ആക്കി ഉയർത്തിയിരുന്നു. അഞ്ച് വർഷമാണ് പദ്ധതി കാലയളവ്. നിക്ഷേപകന് വേണമെങ്കിൽ മൂന്ന് വർഷം കൂടി പദ്ധതി നീട്ടിയെടുക്കാവുന്നതാണ്. ഓരോ ക്വാർട്ടറിലും ലഭിക്കുന്ന പലിശ വാങ്ങിയില്ലെങ്കിൽ അതിന് പ്രത്യേകം പലിശ ലഭിക്കുന്നതല്ല.
ബാങ്ക് വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ ഈ പദ്ധതിയിൽ പങ്കാളികളാകാം. വയസ് തെളിയിക്കുന്ന രേഖ, അഡ്രസ് പ്രൂഫ്, തിരിച്ചറിയൽ രേഖ എന്നിവ നൽകി നിക്ഷേപം ആരംഭിക്കാം.
Story Highlights: senior citizen saving scheme limit raised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here