Advertisement

തൊഴിലാളി ശ്രേഷ്ഠ: അവസാനറൗണ്ടിലെത്തുന്നവർക്ക്‌ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

February 2, 2023
Google News 1 minute Read

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തുന്ന മത്സരാർത്ഥികൾക്ക് സമാശ്വാസ സമ്മാനമായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും. മേഖലാ, സംസ്ഥാനതലങ്ങളിലെ മത്സരത്തിനെത്തുന്നവർക്ക് ദിനബത്ത നൽകുന്നതിനും തീരുമാനമായി. പത്തൊൻപത് മേഖലകളിലെ തൊഴിൽമികവിനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന്റെ ഓരോ മേഖലയിലും അവസാന റൗണ്ടിലെത്തുന്ന മൂന്നു പേരിൽ രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയുമാണ് ക്യാഷ് അവാർഡായി നൽകുക.

മേഖലാ സംസ്ഥാനതലങ്ങളിലെ മുഖാമുഖത്തിനെത്തുന്ന തൊഴിലാളികൾക്ക് യഥാക്രമം 500 രൂപയും ആയിരം രൂപയും ദിനബത്തയായി നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും ജേതാക്കളെ തെരഞ്ഞെടുക്കുക.

നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടോർ, തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക, ടെക്സ്റ്റൈൽ മിൽ, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ, മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മത്സ്യ ബന്ധന/വിൽപ്പന തൊഴിലാളികൾ, ബാർബർ/ ബ്യൂട്ടീഷ്യൻമാർ എന്നിങ്ങനെ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം.

Story Highlights: Best Worker: Cash award and certificate for finalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here