യുപിയിൽ ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റ്

ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസെടുത്തുകൊണ്ടിരിക്കെ കൃഷ്ണ കുമാർ യാദവ് എന്ന 32കാരനെയാണ് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിൻ്റെ വിഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ വിഡിയോ നിർണായക തെളിവായി.
ഉത്തർ പ്രദേശിലെ ഗോണ്ടയിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയത്ത് കൃഷ്ണ യാദവ് മുറിയിൽ ഒറ്റക്കായിരുന്നു. വീടിനുള്ളിൽ കയറിയ അക്രമികൾ വാക്കുതർക്കത്തിനൊടുവിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ ഒരാൾക്ക് കൃഷ്ണ യാദവിന്റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നുള്ള പകയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. സന്ദീപ് യാദവ്, ജവഹിർ മിശ്ര എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: uttar pradesh murder online class