Advertisement

നഗ്ന ദൃശ്യ വിവാദത്തിൽ ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും നടപടി; എ.ഡി ജയനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി

February 3, 2023
1 minute Read

നഗ്ന ദൃശ്യ വിവാദത്തിൽ ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും നടപടി. എപി സോണയ്ക്ക് പുറമേ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെതിരെയും നടപടിയെടുത്തു. ജയനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. പരാതിക്കാരായ സ്ത്രീകളെ ഭീഷണപ്പെടുത്തിയതിനാണ് നടപടി. നഗ്നദ്യശ്യ വിവാദത്തിൽ ആരോപണം നേരിട്ട എ.പി. സോണയ്ക്കെതിരായ പരാതി പിൻവലിപ്പിക്കാൻ ജയൻ ഇടപെട്ടു.

ഏരിയാ സെൻ്റർ അംഗം എ പി സോണയെ ഇതുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയിരുന്നു. ജയനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതികളും ലഭിച്ചിരുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന സൗത്ത് ഏരിയ കമ്മിറ്റിയിലാണ് നടപടി സ്വീകരിച്ചത്.

Story Highlights: Action Again in Alappuzha CPIM south committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement