മലയാള സിനിമയിലെ നല്ല മാറ്റങ്ങൾക്ക് കാരണം പ്രേക്ഷകർ, സാമൂഹിക മാധ്യമങ്ങളിലെ സിനിമാവിമർശനം പരിഹാസമാകരുത്; മമ്മൂട്ടി

സാമൂഹിക മാധ്യമങ്ങളിലെ സിനിമാവിമർശനം പരിഹാസമാകരുതെന്ന് നടൻ മമ്മൂട്ടി. തന്റെ പുതിയ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ചിങ്ങിനോടനുബന്ധിച്ച് ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ നല്ല മാറ്റങ്ങൾക്ക് കാരണം പ്രേക്ഷകരാണെന്നും അദ്ദേഹം വ്യക്തമാക്കി. ( Mammootty said about Film reviews on social media ).
സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ അതിരുകടക്കരുത്. ചില സിനിമകൾ പ്രേക്ഷകർ കാണുന്നതിന് മുമ്പുതന്നെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുയരും. പക്ഷേ വിമർശനങ്ങൾ പരിഹാസമായി മാറരുതെന്നാണ് തൻെറെ അഭിപ്രായമെന്ന് മമ്മൂട്ടി പറഞ്ഞു. ആരാധകർ മാത്രമല്ല, എല്ലാ തരം ആളുകളും കാണുന്നതുകൊണ്ടാണ് തന്റെ സിനിമകൾ വിജയിക്കുന്നത്.
സിനിമകളിൽ എന്നും പുതിയ മാറ്റങ്ങളുണ്ടാകുന്നത് പ്രേക്ഷകർ സ്വീകരിക്കുന്നതുകൊണ്ടാണ്. ഫാൻസ് മാത്രമല്ല, എല്ലാതരം ആളുകളും തന്റെ നല്ല സിനിമകൾ കാണുന്നുണ്ട്. അകൊണ്ടാണ് സിനിമകൾ ശ്രദ്ധിക്കപ്പെടുന്നതെന്നും നല്ല സിനിമകളുടെ ഭാഗമാകാണാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Mammootty said about Film reviews on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here