പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം; പി.എസ്.സി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല

പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം പി.എസ്.സി ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു. ( PSC profile Educational qualification can be corrected by yourself ).
Read Also: സർക്കാർ ജോലിക്ക് അവസരം നഷ്ടപ്പെട്ട ആദിവാസി യുവതിയ്ക്ക് ആശ്വാസം; പി.എസ്.സി അഭിമുഖത്തിന് ക്ഷണിച്ചു
ഇത്തരം ആവശ്യങ്ങൾക്കായി ഇനി മുതൽ പി.എസ്.സി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനം. എന്നാൽ, ജനന തീയതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്തവാനാകില്ല. അവയ്ക്ക് നിലവിലുള്ള രീതി തുടരുക തന്നെ ചെയ്യും.
തിരുത്തലുകൾ ഉദ്യോഗാർത്ഥികളുടെ അറിവോടെ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ ഒ.ടി.പി രീതിയും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം വരുത്തുന്ന മാറ്റങ്ങൾ പ്രമാണ പരിശോധനാ സമയത്ത് ഉദ്യോഗാർത്ഥികൾ രേഖാമൂലം തെളിയിക്കുകയും വേണം.
Story Highlights: PSC profile Educational qualification can be corrected by yourself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here